Latest NewsIndiaNews

കര്‍ണാടക തെരഞ്ഞെടുപ്പ്: ആ സര്‍വേ വ്യാജമെന്ന് ബി.ബി.സി

ബെംഗളൂരു•കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് ബി.ബി.സിയുടെ പേരില്‍ പ്രവചിക്കുന്ന സര്‍വേ വ്യാജമാണെന്ന് ബി.ബി.സി.

ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണു പ്രചാരണം. 10.2 ലക്ഷം വോട്ടര്‍മാരിൽ നടത്തിയ സർവേ പ്രകാരം ബിജെപി 135 സീറ്റുകളോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നുമാണു പ്രവചനം. ജനതാൾ എസ്  45 സീറ്റ് നേടുമ്പോൾ കോൺഗ്രസിന് 35 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേയിലുണ്ടായിരുന്നു. മറ്റുളളവർക്ക് 19 സീറ്റ് ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

ബിബിസിയുടെ സർവേ ആണെന്നു കരുതി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണു ലഭിച്ചത്. ഇതിനിടെയാണ് സന്ദേശം വ്യാജമാണെന്ന് വിശദീകരിച്ചുകൊണ്ട് ബി.ബി.സി രംഗത്തെത്തിയത്.

ഇത്തരത്തില്‍ യാതൊരു സർവേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരിൽ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബി.ബി.സി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ ബി.ബി.സി തെരഞ്ഞെടുപ്പ് സർവേകൾ നടത്താറില്ല. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സർവേ തികച്ചും വ്യാജമാണെന്നും ബി.ബി.സി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button