KeralaLatest NewsNews

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് ഉത്തരവ് : സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കണ്ണൂർ കരുണ മെഡിക്കൽ കോളേജ് ഉത്തരവിൽ വ്യക്തത വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നിലപാട് കടുത്ത കോടതി അലക്ഷ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂലൈ മൂന്നാം വാരം കേസ് വീണ്ടും പരിഗണിയ്ക്കും. സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായത്. ബില്ല് പരിഗണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.കരുണ കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവനേശനത്തിന് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി തള്ളിയത്. മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ ലംഘിച്ചാണ് കോളേജുകളിൽ പ്രവേശനം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കവെ സുപ്രീംകോടതിയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും കോടതി പരാമർശം നടത്തി.

സുപ്രീംകോടതിയെ മുൻപ് ഇല്ലാത്ത വിധം നശിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോൾ ഉള്ളത്. അഭിഭാഷകർ ടി വി ചർച്ചകളിൽ പോയി തോന്നിയത് വിളിച്ചു പറഞ്ഞ് കോടതിയെ അപമാനിക്കുന്ന പ്രവണതയാണുള്ളതെന്നും സുപ്രീം കോടതി വിലയിരുത്തി. കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ ഓർഡിനൻസ് തള്ളിയ ഉത്തരവിൽ വ്യക്തത തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button