ന്യൂഡല്‍ഹി:”വ്യക്തിപരമായ കാരണങ്ങളാല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന തന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാന്‍ താല്പര്യമില്ലെന്നു” ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ഈ വിവരം അദ്ദേഹം അധികൃതരെ അറിയിച്ചു. ”ഇത്തരം പരിപാടികള്‍ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ല. ആന്ധ്ര ഹൈകോടതിയില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും ഇക്കാരണത്താല്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു.
മെയ് 19ന് വേനലവധിക്കായി കോടതി അടക്കുന്നതിനാൽ ജൂണ്‍ 22ന് സുപ്രീംകോടതിയില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് മെയ് 18ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന്റെ തീരുമാനം എന്നാൽ താന്‍ വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചെങ്കിലും ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നുവെന്ന് സുപ്രീകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. അതേസമയം പുനരാലോചനക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ജസ്റ്റിസിനെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്.
Also read ; ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഐഎംഎഫ്
Post Your Comments