പുരുഷ ബീജത്തിന്‌റെ അളവിനെയും ഗുണത്തെയും സാരമായി ബാധിക്കുന്ന കാര്യങ്ങളാണ് പുരുഷന്മാര്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്നത്. അതില്‍ മിക്കവയ്ക്കുമുളള ദോഷവശങ്ങളെക്കുറിച്ചും ഇവര്‍ ബോധവാന്മാരുമല്ല. അതില്‍ അഞ്ചുകാര്യങ്ങളാണ് ബിജത്തെ തകര്‍ക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
പുകവലി
ലൈംഗികതയെ ഏറെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. 13 ശതമാനം വന്ധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും കാരണം പൂകവലിയാണ്. ബീജത്തിന്‌റെ ഗുണം ഏറെ കുറയ്ക്കുന്ന ഒന്നാണിത്. ഹോര്‍മോണ്‍ തകരാറിനും ഉദ്ധാരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും.
സ്മാര്‍ട്ട് ഫോണ്‍
പാന്‌റിന്‌റെ പോക്കറ്റില്‍ സ്മാര്‍ട്ട് ഫോണ്‍ ഇടുന്നത് റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് വൃഷ്ണങ്ങളുടെ തകരാറിനും കാരണമാകും. ബീജോല്‍പാദനം കുറയും.
ലാപ്‌ടോപ്പ്
കാന്തിക ശക്തി ഏറെയുള്ളതാണ് ലാപ്‌ടോപ്പുകള്‍. ബീജങ്ങള്‍ പെട്ടന്ന് ഇല്ലാതാകാനും ഇവയുടെ ഉല്‍പാദനം മരവിക്കാനും ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നത് കാരണമാകും.
ഇറുകിയ അടിവസ്ത്രങ്ങള്‍
വ്യഷ്ണത്തെ തകര്‍ക്കുന്ന ഒന്നാണിവ. ബീജം കൃത്യമായി ഉല്‍പാദിപ്പിക്കപ്പെടുന്നത് ഇത്തരം അടിവസ്ത്രങ്ങള്‍ ഇട്ടാല്‍ മരവിയ്ക്കും. ചൂടു കൂടുന്നതും വൃഷ്ണത്തിന്‌റെ ആരോഗ്യത്തെ ബാധിയ്ക്കും. അയഞ്ഞ അടിവസ്ത്രങ്ങളാണ് ഏറ്റവും ഉത്തമം. ഇവയുടെ ശുചിത്വവും ശ്രദ്ധിക്കണം.
സോപ്പ്
ട്രൈക്ലോസാന്‍ അടങ്ങിയ ചില സോപ്പുകള്‍ ശരീരത്തില്‍, പ്രത്യേകിച്ച് പുരുഷ അവയവത്തില്‍ ഉപയോഗിച്ചാല്‍ ബീജത്തിന്‌റെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ട്രൈക്ലോസാന്‍ ഏറെ കാഠിന്യമേറിയ രാസവസ്തുവാണ്.
Post Your Comments