ദുബായ് : രോഗികളുടെ അനുമതി ഉണ്ടെങ്കിലും ശസ്ത്രക്രിയ നടത്തുമ്പോൾ രോഗികളുടെ ചിത്രം പകർത്തരുതെന്നു ദുബായ് ഗവൺമെന്റ്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. തുടർന്ന് എമിറേറ്റിലെ എല്ലാ ആശുപത്രികൾക്കും ഹെൽത്ത് ക്ലിനിക്കുകൾക്കും നിർദേശങ്ങൾ നൽകി.
സ്വകാര്യ ആശുപത്രികളുടെ പരസ്യങ്ങൾക്കായി ഡോക്ടർമാർ ഔദ്യോഗിക പദവികളും തൊഴിലും ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. അതിനായി ശസ്ത്രക്രിയയുടെ ചിത്രങ്ങൾ പകർത്തുന്നതു കൂടിവന്നതോടെയാണ് പുതിയ നടപടി സ്വീകരിച്ചത് . ചില സ്ഥാപനങ്ങൾ ശാസ്ത്രക്രിയകളുടെ തൽസമയ ദൃശ്യങ്ങൾ പരസ്യത്തിനു നൽകിയതായും കണ്ടെത്തിയിരുന്നു.
ഓപ്പറേഷൻ തിയറ്ററുകളിൽ വൈദ്യവിഭാഗത്തിലെ അംഗീകൃത വ്യക്തികൾ അല്ലാതെ ആരും പ്രവേശിക്കാൻ പാടില്ല. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങൾ അതോറിറ്റി ഗൗരവത്തോടെ കാണുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments