കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ബാക്കി പത്രമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബു, ബിജെപി പ്രവര്‍ത്തകന്‍ ഷനോജ് തുടങ്ങിയവര്‍ ഈ രാഷ്ട്രീയ കത്തിയ്ക്ക് ഇരയായി. മാഹിയിലെ ബാബുവിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയോ സിപിഎമ്മോ? ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
മുഖ്യമന്ത്രിക്കെതിരെ ബൈപാസ് വിഷയത്തില്‍ ബാബു സംസാരിച്ചുവെന്നും അതിന്റെ പേരില്‍ ബാബുവിനെ സിപിഎം തന്നെ വകവരുത്തിയതാണെന്നുമാണ് ബിജെപി അനുഭാവികളുടെ പ്രചാരണം. കൊല്ലപ്പെട്ട ബാബു മാറ്റൊരു ടിപിയോ? എല്ലാവരും കാണുക.കൊല്ലപ്പെട്ട ബാബു ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആള്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കുക.എന്ന കുറിപ്പോടെ പഴയ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്.
ഹരീഷ് തേവത്ത് എന്നയാള്‍ വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതുന്നു.. മറ്റൊരു ടിപിയോ? ‘കൊടിസുനിയും ടീമും പരോളില്‍ ഉള്ളതും നിമിഷങ്ങള്‍ കൊണ്ട് തിരിച്ചുവെട്ടിയതിലും, ഷമേജിന്റെ അന്വേഷണം കേരള പൊലീസിന് അന്വേഷിക്കാന്‍ വേണ്ടി അതിര്‍ത്തി കടന്ന ന്യൂമാഹിയില്‍ പ്രവേശിച്ചപ്പോള്‍ ഷമേജിനെ വെട്ടിക്കൊന്നതിലും ദുരൂഹത.സഖാവ് കണ്ണിപ്പൊയില്‍ ബാബു, ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പം കാണിച്ചുതുടങ്ങിയത് മുതല്‍ക്കായിരിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പലരുടെയും കണ്ണിലെ കരടായി മാറിയത്.ബിജെപി നേതാവ് പി.കെ.കൃഷ്ണദാസുമായി അദ്ദേഹം വേദി പങ്കിട്ടതും. അദ്ദേഹത്തെ ബിജെപി ആദരിച്ചതും ഈ അടുത്തകാലത്താണ്.ബിജെപിയുമായി അടുത്തുകൊണ്ടിരുന്ന ബിജെപി വേദികളില്‍ നിരന്തരപങ്കാളിത്തം ഉണ്ടായിരുന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യേണ്ടിയിരുന്നത് ആരുടെ ആവശ്യമായിരുന്നിരിക്കും?’
പി.കെ.കൃഷ്ണദാസുമായി ബാബു വേദി പങ്കിട്ടത് ഈ വര്‍ഷം ജനുവരി 24 ന് പള്ളൂര്‍ ശ്രീനാരായണ ഹൈസ്‌കൂള്‍ മൈതാനത്തായിരുന്നു. തലശേരി -മാഹി ബൈപ്പാസിന്റെ മാഹിയിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടിയതിന്റെ സന്തോഷം പങ്കിടാന്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. ബൈപ്പാസ് കര്‍മസമിതി പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കാമെന്ന് ഏറ്റിരുന്ന പുതുച്ചേരി മുഖ്യമന്ത്രി ചടങ്ങില്‍ എത്തിയില്ല. ഇതേതുടര്‍ന്നാണ് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ബാബു അടക്കമുള്ളവര്‍ക്ക് ഉപഹാരം നല്‍കിയത്.
ബൈപ്പാസ് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നിട്ടുണ്ട്.അഞ്ചുമാസം മുമ്ബ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. സാദിക് മഞ്ചക്കല്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ബാബു സംസാരിക്കുന്നത്. സാദിഖ് കുറിക്കുന്നു:കര്‍മ്മ സമിതിയെ അവഗണിച്ച് വീണ്ടും രാഷ്ട്രീയ ഇടപെടല്‍…പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മറ്റി ബഹിഷ്‌ക്കരിച്ചു… രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി..
ബിജെപി വേദി പങ്കിട്ടുവെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി ഒരു സിപിഎം അനുഭാവി രംഗത്തെത്തി: മാഹിയിലെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകനുള്ള ട്രോഫി ബാബാബുവേട്ടന്‍ ആര്‍എസ്‌എസ് നേതാവ് പി.കെ.കൃഷ്ണദാസില്‍ നിന്ന് ഏറ്റുവാങ്ങുന്നു.മറുകൈ കൊണ്ട് സംഘികള്‍ കഴുത്തിന് വെട്ടുകയും ചെയ്യുന്നു.
രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ ഇതിനെതിരെ ഒരു നടപടിയും കേരള സര്‍ക്കാര്‍ എടുക്കുന്നില്ല. ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കാണുന്നത്. രാഷ്ട്രീയ വൈരം മുതല്‍ വ്യക്തി വൈര്യം വരെ നടപ്പിലാക്കുന്ന ഇടത് വലത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ എങ്ങനെയാണ് സുരക്ഷിതര്‍ ആകുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രാഷ്ട്രീയ കൊലപതകങ്ങള്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ കാലങ്ങളോളം പക സൂക്ഷിച്ചു കൊണ്ട് മറുപടി കൊലകത്തിയിലൂടെ കൊടുക്കാന്‍ കാത്തിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നമ്മള്‍ എങ്ങനെ വിശ്വസിക്കും? ഞങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം തരേണ്ട സര്‍ക്കാര്‍ ഇതിനു മൌനാനുവാദം നല്‍കുന്നത് ശരിയോ?
അന്‍പത്തി ഒന്ന് വെട്ടിലൂടെ ടിപി ചന്ദ്ര ശേഖര്‍ എന്ന കമ്യൂണിസ്റ്റ്കാരനെ കൊലപ്പെടുത്തിയ പാര്‍ട്ടി. ആര് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൊലയിലൂടെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കേരളം വീണ്ടും കാണുന്നത്. ചേരി തിരിഞ്ഞു കൊലയും കുറ്റവും പരസ്പരം പഴിചാരുമ്പോള്‍ ഇവിടെ പരാജയപ്പെടുന്നത് ആര്? അടുത്ത ഊഴം നീയോ ഞാനോ എന്ന തരത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ കൊമ്പുകോര്‍ക്കാന്‍ കേരളത്തില്‍ ഇടവരാതിരിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
Post Your Comments