കൊണ്ടോട്ടി: നവര അരിപ്പൊടി കാരണം യുവാവിന്റെ ദുബായ് യാത്ര മുടങ്ങി. സുരക്ഷാസേനയുടെ അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയം മൂലമാണ് ദുബായിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ എടക്കര സ്വദേശിയുടെ യാത്ര മുടങ്ങിയത്. സുരക്ഷാസേന നടത്തിയ പരിശോധനയില്‍ അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് കണ്ടെത്തിയത്.
Read Also: കൊടുങ്കാറ്റ് : അതീവജാഗ്രതാ നിര്‍ദേശം : ജനങ്ങള്‍ ഭീതിയില്‍
മൂന്ന് എക്സ്റേ മെഷീനുകളിലും നൈട്രോ ഗ്ലിസറിന്‍ കണ്ടെത്തിയതോടെ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. എന്നാൽ ഡോഗ് സ്ക്വാഡ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംശയകരമായ രീതിയിൽ സാധനങ്ങള്‍ കണ്ടെത്തിയതിന് യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
Post Your Comments