2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ഏറ്റവും നീളം കൂടിയ പാലം നിർമ്മിച്ച് ചൈന. 2009 ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്- മക്കാവു യാത്രാ സമയം പകുതിയായി കുറയും.
Read Also: ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി : ദുബായില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ് ഈ പാലം. ഉരുക്കിലാണ് പാലത്തിന്റെ കൂടുതൽ ഭാഗവും നിർമ്മിച്ചിരിക്കുന്നത്. 10 മിനുട്ട് ഇടവിട്ടുള്ള ബസ് സര്‍വീസ് ഉള്‍പ്പെടെ ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് സൂചന. പാലത്തിനുപയോഗിച്ച ഉരുക്ക് കൊണ്ട് പാരിസിലെ ഈഫല്‍ ടവറിന് സമാനമായ 60 ഗോപുരങ്ങള്‍ നിര്‍മിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments