KeralaLatest NewsNews

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം

2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുടെ രക്ഷിതാക്കള്‍ക്ക് പരീക്ഷാഭവന്റെ www.pareekshabhavan.in, www.sslceexam.kerala.gov.in, www.bpekerala.in എന്നീ വെബ്‌സൈറ്റുകളിലെ ‘sslc-2018 certificate view’ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അവസരം മേയ് എട്ടു മുതല്‍ 15 വരെ ലഭ്യമാകും. പരിശോധനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥി പഠിച്ച സ്‌കൂള്‍ ഹെഡ് മാസ്റ്ററെ രേഖാമൂലം അറിയിക്കണം. സ്‌കൂള്‍ അധികൃതര്‍ക്കും തങ്ങളുടെ സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അഡ്മിഷന്‍ രജിസ്റ്ററുമായി ഒരിക്കല്‍ കൂടി പരിശോധിക്കണം. വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്ന തിരുത്താവുന്ന തെറ്റുകള്‍/സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തുന്ന തെറ്റുകള്‍ എന്നിവയ്ക്ക് അനുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള (വെബ്‌സൈറ്റില്‍ ലഭ്യമാണ്) അപേക്ഷ പരീക്ഷാഭവനിലേക്ക് മേയ് 16 വൈകിട്ട് നാലിന് ലഭിക്കത്തക്കവിധം തപാലില്‍ അയയ്ക്കണം. കവറിന് പുറത്ത് sslc march 2018 correction എന്ന് രേഖപ്പെടുത്തിയിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button