KeralaLatest NewsNews

മകളെയും അച്ഛനെയും അമ്മയെയും കൊന്ന സൗമ്യ വീണ്ടും കസ്റ്റഡിയില്‍, കാമുകന്റെ ആ മൊഴി വിനയായി

പിണറായി: കണ്ണൂര്‍ പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൗമ്യയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂത്ത മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഐശ്വര്യ കൊല്ലപ്പെട്ടത്.pinarayi murder case

മീന്‍ പൊരിച്ച് അതിനുളളില്‍ എലിവിഷം ചേര്‍ത്ത് ചോറിനൊപ്പം ഉരുളയാക്കി മകള്‍ക്ക് വായില്‍ വെച്ച് നല്‍കിയാണ് സൗമ്യ കൊലപാതകം നടത്തിയത്. സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മൂന്ന് കൊലപാതക കുറ്റവും സൗമ്യ സമ്മതിച്ചതോടെ കൂടുതല്‍ പ്രതികളുണ്ടോയെന്നാണ് പൊലീസ് അന്വേഷണം.

സൗമ്യയുടെ കാമുകന്മാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ മൊഴികളും സൗമ്യയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടോയെന്നും നിരന്തരം പരിശോധിക്കുന്നുണ്ട്. സൗമ്യയുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകവിവരം ആരോടെങ്കിലും പറഞ്ഞിരുന്നോയെന്നാണ് അന്വേഷണം.SAUMYA

ഐശ്വര്യയുടെ കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്മാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയുന്നതിനായാണ് പോലീസ് വീണ്ടും സൗമ്യയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണു സൗമ്യ ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സൗമ്യയുടെ കാമുകരില്‍ ഒരാള്‍ നല്‍കിയ മൊഴിയില്‍ പൊലീസിനു ചില സംശയങ്ങളുണ്ട്. സൗമ്യയുടെ ബാഗില്‍ നിന്ന് ഒരിക്കല്‍ എലിവിഷം കണ്ടിരുന്നെന്നും അതു വാങ്ങി വീടിനു പുറകുവശത്തു വലിച്ചെറിയുകയായിരുന്നെന്നും ഒരു യുവാവ് പൊലീസിനു മൊഴി നല്‍കിയിരുന്നത്.

ഐശ്വര്യയുടെ കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണു കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണു സൗമ്യ ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സൗമ്യയുടെ കാമുകരില്‍ ഒരാള്‍ നല്‍കിയ മൊഴിയില്‍ പൊലീസിനു ചില സംശയങ്ങളുണ്ട്. സൗമ്യയുടെ ബാഗില്‍ നിന്ന് ഒരിക്കല്‍ എലിവിഷം കണ്ടിരുന്നെന്നും അതു വാങ്ങി വീടിനു പുറകുവശത്തു വലിച്ചെറിയുകയായിരുന്നെന്നും ഒരു യുവാവ് പൊലീസിനു മൊഴി നല്‍കിയിരുന്നത്. ഇയാള്‍ വാങ്ങി വലിച്ചെറിഞ്ഞ വിഷം മകള്‍ക്കു നല്‍കിയ വിഷത്തിന്റെ ബാക്കിയായിരുന്നെന്നു സൗമ്യയുടെ കുറ്റസമ്മത മൊഴിയിലുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button