Latest NewsNewsInternationalGulfTechnology

2030തോടു കൂടി ദുബായില്‍ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴി

ദുബായ് : പത്തു വര്‍ഷത്തിനുളളില്‍ ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴിയാക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. സ്മാര്‍ട്ട് ടെക്‌നോളജിയുടെ സഹായത്തോടെ ആളുകള്‍ക്ക് വേഗത്തിലും കൃത്യതയിലും പാസ്‌പോര്‍ട്ട് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും ദുബായ് വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മെറി അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി 122 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

യാത്രക്കാര്‍ക്ക് ഇപ്പോള്‍ ചെലവഴിക്കേണ്ട സമയത്തിന്‌റെ നാലിലൊന്നു മാത്രം മതി സ്മാര്‍ട്ട് ഗേറ്റ് വഴി പാസ്‌പോര്‍ട്ട് നടപടികള്‍ നടത്തുവാന്‍. ഇവയ്ക്ക് പുറമേ കര്‍ശന സുരക്ഷാ പരിശോധനയ്ക്കുള്ള സ്മാര്‍ട്ട് ടെക്‌നോളജി സംവിധാനങ്ങളും വിമാനത്താവളങ്ങളില്‍ സുസജ്ജമാണ്. ലോകത്ത് ഏറ്റവും അധികം യാത്രക്കാരെത്തുന്ന വിമാനത്താവളം കൂടിയാണ് ദുബായിലേത്. കഴിഞ്ഞ വര്‍ഷം മാത്രം 88 മില്യണ്‍ യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button