KeralaLatest NewsNews

സമര്‍പ്പണം സാന്നിധ്യവും അസാന്നിധ്യം സമര്‍പ്പണവുമായി മാറിയ ഒരു റോഡിന്റെ കഥ

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ചെങ്ങന്നൂര്‍. ചൂടേറുമ്പോള്‍ വോട്ട് ചോദിക്കുന്ന രീതികള്‍ക്കും ചൂടേറുകയാണ്. എന്നാല്‍ ചില വ്യത്യസ്ത കാര്യങ്ങള്‍ കണ്ടാല്‍ ചിരിയും സഹതാപവുമാണ് തോന്നുക. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല വോട്ട് നേടാനായി സിപിഎം കാട്ടി കൂട്ടുന്ന വികൃതികളാണ്.

ഒരു റോഡാണ് ഇവിടുത്തെ താരം. റോഡ് സമര്‍പ്പിച്ച നേതാവിന്റെ ഫലകം മാറ്റി പുതിയ ഫലകം സ്ഥാപിക്കുകയാണ് ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ തന്നെ മുന്‍ നേതാവിന്റെ പേരില്‍ സ്ഥാപിച്ച ഫലകം അതേ പാര്‍ട്ടിയിലെ മന്ത്രിയുടെ പേരിലാക്കി മാറ്റി സ്ഥാപിക്കുന്നു. ഇതൊക്കെ കണ്ടാല്‍ ചിരിമാത്രമല്ലെ ഒരോരുത്തര്‍ക്കും ഉണ്ടാകൂ. ഇത്തരം പൊള്ളയായ വാര്‍ത്തകളും സ്വയം പുകഴ്ത്തലുകളും മനസിലാക്കാനുള്ള ബോധം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ക്കായില്ലല്ലോ..

ബിജെപിയുടെ കേരള മീഡിയ കോര്‍ഡിനേറ്ററായ സന്ദീപ് ആര്‍ വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വോട്ട് നേട്ടത്തിനായി എന്ത് കാപട്യവും കാണിക്കുന്ന സിപിഎമ്മിന്റെ പൊയ് മുഖമാണ് ഇവിടെ തുറന്ന് കാട്ടിയിരിക്കുന്നത്. ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബര്‍ 3ന് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ നാടിനായി സമര്‍പ്പിച്ചതാണ്. അന്ന് അദ്ദേഹത്തിന്റെ പേരില്‍ ഫലകവും സ്ഥാപിച്ചു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തതായി കാട്ടി സ്ഥാപിച്ചു. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാപട്യ വഴികള്‍ ഒക്കെ ഉപയോഗിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

കെ കെ രാമചന്ദ്രന്‍ നായര്‍ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പോലും വശേഷിക്കരുതെന്ന ചിന്ത ആരുടേതാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കെ കെ ആറിനെ സ്‌നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കള്‍ ചെങ്ങന്നൂരില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും സന്ദീപ് പറഞ്ഞു.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

കാപട്യമേ നിന്റെ പേരോ സിപിഎം???.
ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബര്‍ 3ന് ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ നാടിന് സമര്‍പ്പിച്ചതാണ്. അദ്ദേഹത്തിന്റെ പേരില്‍ ഫലകവും സ്ഥാപിച്ചു. എന്നാല്‍ രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാര്‍ കാണുന്നത്. ഇന്ന് കെ കെ ആറിന്റെ പിന്‍ഗാമിയാകാന്‍ ഫ്‌ലെക്‌സിനെ കൂട്ടുപിടിക്കുന്ന നേതാവിനെ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്.
സഖാവ് കെ കെ ആറിന്റെ ഓര്‍മ്മകള്‍ പോലും അവശേഷിക്കരുതെന്ന ചിന്ത ആരുടേതാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കെ കെ ആറിനെ സ്‌നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കള്‍ ചെങ്ങന്നൂരില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം…..

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്. തീപാറും പോരാട്ടത്തിന് കളം ഒരുങ്ങുന്നിടത്ത് വോട്ട് നേടാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുകയാണ് പാര്‍ട്ടി.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്. പാര്‍ട്ടികള്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button