തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്നലെ രാത്രിയാണ് മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്.
Post Your Comments