Latest NewsNewsInternational

അഗ്നിപര്‍വ്വത സ്‌ഫോടനം : വിഷവാതകത്തിന്റെ വ്യാപനം : വിമാന സര്‍വീസുകള്‍ റദ്ദാക്കി

പഹോവ: ഹവായി ദ്വീപില്‍ നാല് പതിറ്റാണ്ടിനിടയുള്ള ഏറ്റവും വലിയ ഭൂകമ്പമുണ്ടായത് കഴിഞ്ഞ ദിവസമാണ്. . ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിിയില്ലെങ്കിലും അതിലും ഭീകരമായ വിപത്താണ് സൃഷ്ടിച്ചിരിക്കുന്നത്. സജീവ അഗ്‌നിപര്‍വതത്തില്‍ വിള്ളലുകളുണ്ടായതോടെ നൂറ് മീറ്ററോളം ദൂരത്തില്‍ ലാവ വിഴുങ്ങിയിരിക്കുകയാണിപ്പോള്‍.

ഭൂകമ്പത്തെ കുറിച്ചോ ലാവ ഒഴുക്ക് തടയുന്നതിനെ കുറിച്ചോ വിവരം നല്‍കാനാകാതെ വിഷമിക്കുകയാണ് ജിയോളജിക്കല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഹാവായിലെ കിലോയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. വിഷവാതകമടക്കമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പ്രദേശം. ഉയര്‍ന്ന തോതിലുള്ള പുകയും വിഷവാതകത്തിന്റെ വ്യാപനത്തെയു തുടര്‍ന്ന് ഹവായ് ദ്വീപിന് മുകളിലൂടെയുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ലാവ റോഡിലേക്കും വീടിന് മുകളിലേക്കും ഒലിച്ചിറങ്ങുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button