KeralaLatest NewsNews

ബാറുകളില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന : ബാറുകള്‍ക്കെതിരെ നടപടി

കൊച്ചി: ബാറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കൊച്ചിയിലെ ബാറുകളിലാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ലൈസന്‍സ് ചട്ടം ലഘിച്ച് റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പിയതിനെ തുടര്‍ന്ന് കലൂരിലെ ലാന്‍ഡ് മാര്‍ക്ക്, ഇടശേരി മാന്‍ഷന്‍ എന്നീ ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു. ബാര്‍ ഉടമകളടക്കം പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ ബാറുകളില്‍ ലൈസന്‍സിന് വിരുദ്ധമായി മദ്യം വിളമ്പുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്താന്‍ എക്‌സൈസ് തീരുമാനിച്ചത്. പരിശോധനയില്‍ വിവരം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ബാര്‍ ലൈസന്‍സിന്റെ മറവില്‍ റസ്റ്റോറന്റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാക്കി മദ്യം വിളമ്പുകയാണ് ഇവര്‍ ചെയ്ത് വന്നത്. റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുണ്ടെങ്കിലും ഇവിടെ ഭക്ഷണം വിതരണം ചെയ്തിരുന്നില്ല. ഇതിന് പകരം മദ്യം മാത്രമായിരുന്നു വിറ്റുവന്നത്. സംസ്ഥാനത്തെ നിരവധി ബാറുകള്‍ ഇത്തരത്തില്‍ ലൈസന്‍സിന് വിരുദ്ധമായി മദ്യം സപ്ലൈ ചെയ്യുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button