വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ലൈസന്‍സ്, സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് അനുവദിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ടയിലാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള കോളനിയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച വീട് വാണിജ്യാവശ്യത്തിലേക്ക് മാറ്റി മദ്യശാല തുടങ്ങാന്‍ അനുമതി നല്‍കിയത്.
സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീട്ടില്‍ തന്നെ മദ്യശാല തുടങ്ങാന്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ ജനകീയ സമിതി പഞ്ചായത്തംഗം പത്മാവതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കള്ളുഷാപ്പിനുള്ള ലൈസന്‍സ് ഹൈക്കോടതി മരവിപ്പിച്ചത്.
ജനവാസ കേന്ദ്രത്തില്‍ പ്രത്യേകിച്ച് പട്ടികജാതി കോളനിയില്‍ കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ അമ്മമാര്‍ ജനകീയ സമിതി രൂപീകരിച്ച് സമരരംഗത്തായിരുന്നു.
Post Your Comments