ദേശീയ പുരസ്കാര വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചലച്ചിത്ര പുരസ്കാര രാവിനു ഇത്തവണ ശോഭകെടാന് കാരണം ചില കുബുദ്ധികളുടെ കളികളാണെന്നു പറയാം. പുരസ്കാര വിതരണത്തില്‍ പതിനൊന്നു എണ്ണം മാത്രം രാഷ്ട്രപതി നല്കുകയുള്ളൂവെന്ന് അറിഞ്ഞതുമുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ചടങ്ങ് ബഹിഷ്കരിക്കുക വരെയുള്ള കാര്യങ്ങളില്‍ എത്തി. ഇതിനു പിന്നില്‍ രാജ്യത്തെ അപമാനിക്കുന്ന ചില ഗൂഡബുദ്ധികളുടെ പ്രവര്‍ത്തനമാണെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. അറുപതോളം കലാകാരന്മാര് ആണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടു നിന്നത്. ഇതിനു പിന്നിലെ ലക്ഷ്യം എന്താണെന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുകയാണ്. ഫഹദ് ഫാസില്‍, പാര്‍വതി, ദിലീഷ് പോത്തന്, വിസി അഭിലാഷ് തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഭാഗ്യ ലക്ഷ്മി എന്തിനു ഡല്‍ഹിയില്‍ പോയെന്നാണ്. ഇത്തവണത്തെ പുരസ്കാരങ്ങളില് ഭാഗ്യ ലക്ഷ്മിയുടെ പേരുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ആ ദിവസം ഭാഗ്യ ലക്ഷ്മി ഡല്‍ഹിയില്‍ ഉണ്ടായിരുന്നതെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
അവാര്‍ഡ് രാഷ്ട്രപതിയാണ് വിതരണം ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് 11 പേര്‍ക്ക് മാത്രമേ അദ്ദേഹം നല്‍കുകയുള്ളൂവെന്നും ബാക്കി ഉള്ളവര്‍ക്ക് മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു അറിയിച്ചത്. മലയാളത്തിൽ നിന്നും പാർവ്വതിയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും അടങ്ങുന്ന ഒരു വിഭാഗം ജേതാക്കളാണ് ദേശീയ പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും വിട്ടുനിന്നിരിക്കുന്നത്. ചടങ്ങിന് മുൻപ് തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഇവർ നൽകിയ കത്ത് പരിഗണിക്കപ്പെട്ടില്ല. ജൂറി ചെയർമാനായ ശേഖർ കപൂർ നടത്തിയ മധ്യസ്ഥ ചർച്ചയും പരാജയപ്പെട്ടു. ഇതോടെ സർക്കാർ പരിപാടിയുമായി മുന്നോട്ട് പോയി. പ്രതിഷേധക്കാർ വേദിക്ക് പുറത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു. താരങ്ങളുടെ ഈ നീക്കത്തിനെതിരെ വിമര്‍ശങ്ങള്‍ ശക്തമാകുകയാണ്. അതിനു പിന്നാലെയാണ് അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരം ബഹിഷ്കരിച്ച സംഭവത്തില്‍ വന്‍ ‘ഗൂഢാലോചന’യുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാജ്യദ്രോഹികളുമായി ചേര്‍ന്ന്, ഇന്ത്യയുടെ രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും രാജ്യത്തെ നാണം കെടുത്തുകയും ചെയ്യുകയായിരുന്നു ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യം. ആ നീക്കം മുന്‍കൂട്ടിക്കണ്ട കേന്ദ്രസര്‍ക്കാര്‍ അതിനെ പരാജയപ്പെടുത്തി. അതുകൊണ്ടാണ് ചില കലാകാരന്മാര് ശേഷമാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും സൂചന.
രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യമെന്നും ഇതിനായി ചിലര്‍ക്ക് മികച്ച പാരിതോഷികം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിനെ ചൊല്ലി ഭാഗ്യലക്ഷ്മിയ്ക്കെതിരെ നിരവധി ട്രോളുകളും ഇറങ്ങി.
ഈ ഗൂഡാലോചനയെക്കുറിച്ച് സോഷ്യല്‍ മീഡിയയുടെ നിഗമനങ്ങള്‍ ഇങ്ങനെ .. പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്ന് ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.
എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി എന്നും അനോദ്യോഗിക വിവരങ്ങളായി സമോഹമാധ്യമങ്ങളില് പ്രചരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഐ ബി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നുമാണ് പ്രചാരണം. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായെന്നും ഇതിലൂടെ രാജ്യത്തെ അപമാനിക്കാനുള്ള ഗൂഡ ശ്രമം പരാജയമായെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു.
രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ചില താരങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.
ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഇവരിലൂടെ ആസൂത്രണം ചെയ്തത്. അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ. സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമത്തില്‍ നിന്ന ബാക്കി 66 പേരെയും ഈ കുബുദ്ധികള്‍ ചൂഷണം ചെയ്യുകയായിരുന്നു.
Post Your Comments