
ദുബായ്: 69കാരന്റെ ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന ചിക്കന്റെ എല്ല് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഒരു വർഷം മുൻപാണ് മുഹമ്മദ് അൽ അബ്ദുലിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയത്. അന്ന് മുതൽ അദ്ദേഹത്തിന് കഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ യുഎഇയിലെ എട്ട് ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു.
also read:ദുബായ് ഭരണാധികാരി ദുബായിലെ ജോലിക്കാര്‍ക്ക് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചു
ഏറ്റവും ഒടുവിലാണ് ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു. ശാസ്ത്രകിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.
Post Your Comments