
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കൂടുതല്‍ കരുത്തേകാന്‍ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് എത്തുന്നത്. ബിജെപിയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യ നാഥും അമിത് ഷായും കര്‍ണാടകയില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി രാഹുല്‍ ഗന്ധിയും സോണിയാ ഗാന്ധിയും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനൊരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഇന്ദിരാ കാന്റീന്‍ അടക്കമുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റ വികസനപദ്ധതികള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ബെംഗളുരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരാണര്‍ത്ഥം ബെംഗളുരുവിലെത്തിയ മലയാളിസംഘത്തെ നയിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്ലാ മതങ്ങളോടും തുല്യമായ സമീപനമാണെന്നും രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനം സ്വാഭാവികം മാത്രമാണെന്നും സന്ദര്‍ശനം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
Post Your Comments