Latest NewsIndiaNews

ഓടുന്ന കാറില്‍ ദമ്പതികളുടെ വഴക്ക്, പിന്നീട് നടന്നത് വന്‍ ദുരന്തം

ഓടുന്ന കാറില്‍ ഇരുന്ന് ദമ്പതികളുടെ വഴക്ക അവസാനിച്ചത് വന്‍ ദുരന്തത്തില്‍. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിന് ഭ്ര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഒരു ഓട്ടോയില്‍ ഇടിച്ചു.

അപകടത്തില്‍ ദമ്പതികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലാണ് സംഭവം ഉണ്ടായത്. ഇന്ത്യന്‍ നേവി ഓഫീസറായ ദേവ് പ്രതാപാണ് കാര്‍ ഒടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രിയങ്ക പ്രതാപാണ് കാറില്‍ ഒപ്പമുണ്ടായിരുന്നത്.

കാറിനുള്ളില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. ഇതിനിടെ ദേവ് പ്രതാപിന് നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ കാറും ഓട്ടോയും പൂര്‍ണമായും തകര്‍ന്നു. പത്ത് യാത്രക്കാരുമായി എത്തിയ ഓട്ടോയിലാണ് കാര്‍ ഇടിച്ചത്.

കാറിലുണ്ടായിരുന്ന ദമ്പതികളും ഓട്ടോയിലുണ്ടായിരുന്ന 50കാരി മിറ ദേവി, 45കാരി ചുക ദേവി എന്നിവരും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button