സിനിമാ നടികളും സൂപ്പര്‍ മോഡലുകളും അരങ്ങുവാഴുന്നിടത്ത് ബോഡിബിള്‍ഡിങിലൂടെ ശ്രദ്ധേയയാകുകയാണ് ഈ 39കാരി. ജിമ്മില്‍ നിന്ന് മസിലുമായി വരുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും റൊമേനിയന്‍ സ്വദേശി അലിന പോപ്പയുടെ ചിത്രങ്ങളാണ് നെറ്റില്‍ വൈറലാകുന്നത്. 5 അടി ആറിഞ്ച് പൊക്കവും 107 കിലോ ശരീര ഭാരവുമാണ് അലിനയ്ക്ക്. കൃത്യമായ പരിശീലനത്തിലൂടെ ശരീര സൗന്ദര്യം കാക്കുന്ന അലിനയ്ക്ക് നിരവധി ചാമ്പ്യന്‍ഷിപ്പുകളും കിട്ടിയിട്ടുണ്ട്.
19ാം വയസില്‍ പരിശീലകയായാണ് അലിന കരിയര്‍ ആരംഭിച്ചത്. 2010ല്‍ അലിനയ്ക്ക് ആദ്യ മിസ് ഇന്‌റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. 2011ല്‍ മിസ് ഒളിമ്പ്യയായി. 2016ല്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അലിന അടുത്തിടെയാണ് തിരിച്ചു വരവ് നടത്തിയത്. ഇതിനോടകം അന്‍പതിനായിരത്തിലധികം ഫോളോവേള്‌സാണ് അലിനയ്ക്ക ഇന്‍സ്റ്റാഗ്രാമിലുള്ളത്. അലിനയെ സോഷ്യല്‍ മീഡിയ ലേഡി ഹള്‍ക്കെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്.
Post Your Comments