ന്യൂഡൽഹി: കേരളവും ഡൽഹിയും ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, കർണാട, ത്രിപുര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർ പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊടിക്കാറ്റും കൊടുങ്കാറ്റും ആഞ്ഞു വീശുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്കാണു ജാഗ്രതാനിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments