Latest NewsGulf

യുഎഇയിലെ കിൻഡർ ഗാർഡനിൽ തീപിടുത്തം ; നിരവധി കുട്ടികളെ രക്ഷിച്ചു

ദുബായ് ; യുഎഇയിലെ കിൻഡർ ഗാർഡനിൽ തീപിടുത്തം നിരവധി കുട്ടികളെ രക്ഷിച്ചു. റാസ് അൽ ഖൈമയിലെ ദഹാൻ മേഖലയിലെ അൽ വുറൂദ് കിൻഡർ ഗാർഡനിൽ തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ നിന്നും 176 കുട്ടികളെയാണ് രക്ഷിച്ചത്. തീപിടുത്തമുണ്ടായ ഉടൻ പോലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

കുട്ടികളോടൊപ്പം 20 അദ്ധ്യാപകരെയും, 5 ക്ലീനിങ് തൊഴിലാളികളെയും ,2 സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി. ആർക്കും പരുക്കേറ്റിട്ടില്ല റാസ് അൽ ഖൈമ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അൽ മഹബൂബി പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം അറിയിച്ചു.

Also read ; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു : രാജ്യം ആശങ്കയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button