Latest NewsNewsGulf

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത

അബുദാബി: ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ശമ്പളം നിർണയിക്കുന്നത്. ഇതിനു കാരണം മറ്റൊന്നുമല്ല. ഇന്ത്യാക്കാർക്ക് അവരുടെ യോഗ്യതകൾ യുഎഇയിൽ രജിസ്റ്റർ ചെയ്യുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് അവർ അർഹിക്കുന്ന വേതനം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎഇയും.

ALSO READ:പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ റമദാന്‍ ഓഫര്‍, 90 ശതമാനം വരെ ഡിസ്‌കൗണ്ട്

ഇന്ത്യൻ തൊഴിലാളികളെ അവരുടെ തൊഴിലിൽ കൂടുതൽ പരീശീലനം നൽകാനും പദ്ധതി ഉണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു.നിരവധി ഇന്ത്യക്കാർ യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. 2017ൽ 134,000 ഇന്ത്യക്കാർ യുഎഇയിൽ എത്തിയിരുന്നു. ഇതിൽ സാങ്കേതികവിദ്യയുമായി ബദ്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് അവരുടെ വിദ്യാഭ്യാസ യോഗ്യത രജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്‌നമുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ഇന്ത്യൻ തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button