Latest NewsKeralaNews

ആ ഇലഞ്ഞിയില്‍ ഇനി പൂക്കും വിദേശ വനിതയുടെ ഓര്‍മ്മകള്‍

തിരുവനന്തപുരം: ഇനി ആ ഇലഞ്ഞിയില്‍ വിരിയുന്ന ഓരോ പൂവും വിദേശ വനിതയുടെ നനുത്ത ഓര്‍മ്മകളാണ്. കോവളത്ത് കൊല്ലപ്പെട്ട വനിതയുടെ സ്മരണാര്‍ഥം കനകകുന്നില്‍ സഹോദരി ഇല്‍സ ഇലഞ്ഞിമരത്തൈ നട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‌റെ സാന്നിധ്യത്തിലായിരുന്നു ഇലഞ്ഞി നട്ടത്. ടൂറിസം വകുപ്പിന്‌റെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മെഴുകുതിരികള്‍ക്ക് ദീപം പകര്‍ന്നു.

കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ കഴിഞ്ഞെന്നും വിദേശരാജ്യത്തെ സഹോദരങ്ങള്‍ തമ്മിലുള്ള ആഴമായ ബന്ധം സഹോദരിയിലൂടെ നാമേവരും തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, വിദേശ വനിതയുടെ ഭര്‍ത്താവ്, ഇ.എം. നജീബ്, മാധ്യമപ്രവര്‍ത്തകയായ ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button