ലഖ്‌നൗ: ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിച്ച മായാവതിയുടെ കേസ് സി ബി ഐക്ക് വിടുന്നു.നേരത്തെ തെളിവില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കിയിരുന്ന കേസ് ആണ് സിബിഐക്ക് വിട്ടിരിക്കുന്നത്.മുമ്പ് മായാവതിയുടെ അടുത്ത അനുയായി ആയിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെയും അന്വേഷണമുണ്ട്. അതേസമയം മില്ലുകള്‍ വിറ്റഴിച്ചത് മായാവതിയുടെയും ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നസീമുദ്ദീന്‍ സിദ്ദിഖി ആരോപിച്ചിരുന്നു.
അതെ സമയം നസീമുദ്ദീന്‍ സിദ്ദിഖി മഹാനുണയനാണെന്ന് മായാവതി പറയുന്നു. പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കാനുള്ള തീരുമാനം സിദ്ദിഖി ഒറ്റയ്‌ക്കെടുത്തതാണ്. അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മായാവതി ആരോപിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട് മായാവതി അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. സിബിഐ മായാവതിക്കെതിരെ ഉടന്‍ തന്നെ എഫ്‌ഐആര്‍ തയ്യാറാക്കുമെന്നാണ് സൂചന. ഏഴു മില്ലുകള്‍ വാങ്ങിയ കമ്പനികളുമായും അവരുമായി ഇടപാടുകള്‍ നടത്തിയ രേഖകളും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിയോറി, ബറേലി, ലക്ഷമിഗഡ്, ഹര്‍ദോയ്, രാംകോല, ചിറ്റൗനി, ബാരബങ്കി എന്നിവിടങ്ങളിലെ മില്ലുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവരും ഈ ്അഴിമതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യുപിക്ക് പുറത്തുള്ള കമ്പനികളെയും അതിന്റെ മേധാവികളെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ രണ്ട് കമ്പനികള്‍ക്കെതിരെയെടുത്ത കേസുകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കൈമാറിയ 21 കമ്പനികളില്‍ 10 എണ്ണം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു.
വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവ വിറ്റഴിച്ചതെന്ന് നേരത്തെ സിഎജി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ മുലായം സിംഗ് സര്‍ക്കാര്‍ 2004-05 വര്‍ഷത്തില്‍ 24 പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് ഹൈക്കോടതി തടഞ്ഞിരുന്നു. അഖിലേഷ് സര്‍ക്കാര്‍ മായാവതിക്കെതിരെ നടപടിയെടുക്കാത്തതും വലിയ വിവാദമായിരുന്നു.
Post Your Comments