ന്യൂഡല്‍ഹി : ത്രിപുരയിലും മധ്യപ്രദേശിലും ശക്തമായ കാറ്റ് വീശി. ത്രിപുരയില്‍ കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. കൊടുങ്കാറ്റിനെ തുടര്‍ന്ന് മധ്യപ്രദേശിലും രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. വീട് തകര്‍ന്നു വീണാണ് ഇവര്‍ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീറില്‍ മണല്‍ക്കാറ്റ് വീശിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. 50-70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, ഛണ്ഡീഗഡ്, സിക്കിം, പശ്ചിമ ബംഗാള്‍, യു.പിയുടെ വടക്കന്‍ മേഖല എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
Post Your Comments