Latest NewsNewsIndiaBusiness

സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമെതെത്തുന്ന ദിനം വിദൂരമല്ല. സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയാണ് നടക്കുന്നതെന്ന സൂചനയാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ തെളിയിക്കുന്നത്. നികുതിദായകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പ്രധാന ഘടകമാണ്. 2016-17 കാലയളവില്‍ 5.43 കോടിയായിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 6.84 കോടിയായി വര്‍ധിച്ചിരുന്നു. ഇതിലൂടെ 18 ശതമാനം വര്‍ധനയാണ് നികുതി വരുമാനത്തിലുണ്ടായത്. 2017 ജൂലൈ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ ലഭിച്ചത് 7.41 ലക്ഷം കോടി രൂപയാണ്. അതായത് ഇക്കാലയളവില്‍ ലഭിച്ച ശരാശരി പ്രതിമാസ വരുമാനം 89,885 കോടി രൂപ. കഴിഞ്ഞ മാസം അത് ഒരു ലക്ഷം കോടി കവിഞ്ഞെന്ന കാര്യവും നാം ഈ അവസരത്തില്‍ ഓര്‍ക്കണം. കഴിഞ്ഞ ഏപ്രിലില്‍ ഫയല്‍ ചെയ്യേണ്ട 87.12 ലക്ഷം ജിഎസ്ടി റിട്ടേണുകളില്‍ 60.47 ലക്ഷം പേര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. അതായത് ആകെ എണ്ണത്തിന്‌റെ 70 ശതമാനം ആളുകള്‍. ജിഎസ്ടി പരാജയമായി എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണക്കുകള്‍.

ഓഹരി വിപണിയിലും വന്‍ നേട്ടമാണ് അടുത്തിടെ രാജ്യത്തിനുണ്ടായത്. 35130ലാണ് ഇപ്പോള്‍ സെന്‍സെക്‌സ് എത്തിയിരിക്കുന്നത്. നിഫ്റ്റി 10,690ലും എത്തിക്കഴിഞ്ഞു. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപം പ്രതിമാസം ശരാശരി 1294 മില്യണ്‍ യുഎസ് ഡോളറെന്നത് 8579 മില്യണ്‍ യുഎസ് ഡോളറായി കഴിഞ്ഞു. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം രാജ്യത്തേക്ക് ഒഴുകിയെത്തിയത് 35.94 ബില്യണ്‍ യുഎസ് ഡോളറാണ്. കാര്‍ഷിക മേഖലയിലും ഇക്കാലയളവില്‍ ഉണ്ടായ വളര്‍ച്ച ചെറുതല്ല. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ സുഗന്ധവ്യഞ്ജന കയറ്റുമതി വഴി രാജ്യത്തേക്കെത്തിയത് 1.99 ബില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 20 ശതമാനം വര്‍ധനയാണ് കയറ്റുമതി മേഖലയില്‍ ഉണ്ടായത്. വ്യാപാര മേഖലയിലും വന്‍ കുതിപ്പാണ് ഈ വര്‍ഷം ഉണ്ടായത്. വാഹന വില്‍പന രംഗത്ത് ടൂവീലറുകള്‍ മാത്രം വിറ്റു പോയ കണക്ക് തന്നെ അതിന് ഉദാഹരണമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‌റെ അവസാനം 23.7 ശതമാനം വരെ അധിക വില്‍പന നടത്തിക കമ്പനികളും ഈ പട്ടികയിലുണ്ട്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ 17.80 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. അതായത് സാധാരണത്തെക്കാളും 13.4 ശതമാനം വര്‍ധന. സാമ്പത്തിക മേഖലയിലെ കണക്കുകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അത് ജനങ്ങളിലേക്കെത്തക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button