സിലിക്കൺവാലി: ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനുള്ള പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേഷനിലൂടെ ഗാലറിയിൽനിന്നു ഡിലീറ്റ് ചെയ്ത ഫയൽ വീണ്ടും ചാറ്റ് ലിസ്റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്. ഫോണ്‍ സ്റ്റോറേജിൽനിന്നു ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ ഇക്കാലമത്രയും സംവിധാനമുണ്ടായിരുന്നില്ല.
Read Also: സ്ത്രീകളുടെ ദീര്‍ഘായുസിനു പിന്നിലെ ആ രഹസ്യം ഇത്
ഡിലീറ്റ് ചെയ്ത് 30 ദിവസങ്ങൾക്കുള്ളിൽ മാത്രമേ ഫയലുകൾ തിരിച്ചെടുക്കാനാകൂ. യൂസേഴ്സ് ഡൗണ്‍ലോഡ് ചെയ്ത ഫയലുകൾ സെർവറിൽനിന്നു ഡിലീറ്റ് ചെയ്യുകയായിരുന്നു വാട്ട്സ്ആപ്പ് മുൻപ് ചെയ്തിരുന്നത്. എന്നാൽ, പുതിയ സംവിധാനത്തിൽ ഫയലുകൾ 30 ദിവസത്തേക്കു സെർവറിൽ സൂക്ഷിച്ചുവെയ്ക്കുകയാണ്. അതുമൂലം ആളുകൾക്ക് ഫയലുകൾ വീണ്ടെടുക്കാൻ കഴിയും.
Post Your Comments