തൃശ്ശൂര്‍: വയോധികരോടുള്ള ക്രൂരത കേരളത്തിൽ കൂടിവരികയാണ്. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരീരം മുഴുവൻ പുഴുവും ഉറുമ്പും അരിച്ച നിലയിലാണ് വയോധികയെ നാട്ടുകാര്‍ കണ്ടെത്തിയത്.
പൂങ്കുന്നം സീതാറാം ലൈനിൽ തെക്കുമുറി വീട്ടില്‍ കോമളത്തിനെയാണ് ബന്ധുക്കൾ ഉപേക്ഷിച്ചത്. അവിവാഹിതയായ ഇവര്‍ അസുഖത്തെതുടര്‍ന്ന് പൂങ്കുന്നത്തെ വീട്ടില്‍നിന്ന് ബന്ധുവീട്ടിലേക്കു പോയിരുന്നു. മതിയായ ചികിത്സ നല്‍കാതെ കോമളത്തെ ബന്ധുക്കൾ തിരികെ വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ കോമളത്തെ വീട്ടിൽ എത്തിച്ച വിവരം അയൽവീടുകളിൽ പോലും ബന്ധുക്കൾ അറിയിച്ചില്ല. നാലു ദിവസത്തിന് ശേഷമാണ് നാട്ടുകാർ കോമളത്തെ കാണുന്നത്. തുടർന്ന് നാട്ടുകാരിൽ ചിലർ ബന്ധുക്കളെ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസും സ്ഥലം കൗണ്‍സിലര്‍ ഐ. ലളിതാംബിക, കെ. കേശവദാസ് എന്നിവരും ചേർന്ന് കോമളത്തെ ആശുപത്രിയിൽ എത്തിച്ചു. കോമളത്തിന്റെ സഹോദരനും സഹോദരിയും തൃശ്ശൂരിൽ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പോലീസിനു മൊഴിനൽകി.
Post Your Comments