
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി മലയാളികള്‍. ഇന്ത്യക്കെതിരെ പോരാടാന്‍ ഭീകരര്‍ക്കൊപ്പം ചേരുകയും പിന്നീട് ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുഹമ്മദ് റാഫി ഭട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമറിയിച്ചത്.
‘എന്റെ വിദ്യാര്‍ത്ഥികളുടെ സമ്മാനം , നിങ്ങളുടെ സ്നേഹവും,ബഹുമാനവും ഞാന്‍ എന്നും ഓര്‍ക്കുന്നു,അള്ളാ എല്ലാവരെയും അനുഗ്രഹിക്കട്ടെ ‘ ഇതാണ് മുഹമ്മദ് റാഫിയുടെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിലാണ് മലയാളികള്‍ പ്രതിഷേധിക്കുന്ന കമന്റുകളിട്ടത്.
‘താങ്കളുടെ വേര്‍പാട് അണ്ഡകടാഹത്തിലുള്ള മൊത്തം സുഡാപ്പികള്‍ക്കും ഒരു തീരാനഷ്ടമാകും ….’,ഇന്ത്യയുടെ പണം കൊണ്ട് പഠിച്ചിട്ട് ഇന്ത്യക്കെതിരെ വാളുയര്‍ത്തിയാല്‍ ഇതാവും ഫലം’ തുടങ്ങിയ കമന്റുകളാണ് മലയാളികള്‍ ഇട്ടിരിക്കുന്നത്.
Post Your Comments