KeralaLatest NewsNews

ആനകളെ പീഡിപ്പിക്കുന്നവർക്ക് പുതിയ ശിക്ഷാ നടപടി

തിരുവനന്തപുരം: ആനകളെ പീഡിപ്പിക്കവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ. നാട്ടാന പരിപാലനത്തിന്റെ നിയമ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വനം ഉദ്യോഗസ്ഥർക്കു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ 12 ഇന നിർദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വർഷം 13 നാട്ടാനകൾ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേർ മരിക്കുകയും ചെയ്തു. ആനകളെ പീഡിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുക്കാൻ തീരുമാനമായി.

പ്രധാന നിർദേശങ്ങൾ

  • മദപ്പാടുള്ള ആനകൾക്കു വിശ്രമം ഉറപ്പാക്കണം.
  • ഓരോ ജില്ലയിലും അമിതമായി ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കണം. യാത്രാരേഖകൾ പരിശോധിക്കണം.
  • ഉത്സവക്കാലത്തിനു മുൻപും പിൻപും നാട്ടാന പരിപാലന സമിതി യോഗം ചേർന്ന് ആനകളെ പരിശോധിക്കണം.
  • ജില്ലാ കമ്മിറ്റികൾ വർഷത്തിൽ രണ്ടു തവണയെങ്കിലും കൂടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമലംഘനം ആവർത്തിച്ചാൽ ആനയെ പിടിച്ചെടുക്കാം.
  • ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവകമ്മിറ്റികൾ വനംവകുപ്പു സമിതിയിൽ രജിസ്റ്റർ ചെയ്യണം. പോരായ്മ കണ്ടെത്തിയാൽ ആനയെ പിടിച്ചെടുക്കും.
  • ഉത്സവത്തിനായി ആനകളെ കൊണ്ടുപോകുന്നതിനു നാലുതല പരിശോധന. നിയമലംഘനം കണ്ടെത്തിയാൽ 30 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button