ദുബായ്: ഓട്ടിസം ബാധിച്ച 14കാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരൻ പിടിയിൽ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 21കാരനായ ജോലിക്കാരൻ നീന്തൽകുളത്തിന്റെ പമ്പ് മുറിയിലേക്ക് വിളിച്ചുകൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം നടന്നു മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടി വിവരം മാതാവിനോട് പറഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ALSO READ:ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയ്ക്ക് തുടക്കമിട്ട് ദുബായ്
മൂന്ന് ദിവസം കൊണ്ട് കുട്ടിയിൽ കണ്ട മാറ്റങ്ങളാണ് അമ്മയിൽ സംശയം ഉണ്ടാക്കിയത്. തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോൾ, ജോലിക്കാരൻ തന്നെ റൂമിലേക്ക് കൊണ്ടുപോയെന്നും, തന്റെ വസ്ത്രം മാറ്റിയ ശേഷം അയാൾ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും കുട്ടി പറഞ്ഞു. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments