
വിവാഹിതരായ നടിമാര്‍ക്ക് ആരാധകര്‍ കുറവാണെന്ന് സിനിമാ മേഖലയില്‍ ഒരു വിശ്വാസമുണ്ട്. എന്നാല്‍ നടിമാരുടെ പ്രായവും മെരിറ്റല്‍ സ്റ്റാറ്റസുമൊന്നും സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്ന് പറയുകയാണ് ബോളിവുഡ് നടി റാണി മുഖര്‍ജി.
വിവാഹിതരല്ലാത്ത അഭിനേതാക്കളുടെ ചിത്രങ്ങളും പരാജയം നേരിട്ട സാഹചര്യങ്ങള്‍ നിരവധിയാണെന്നും അതുകൊണ്ട് ഒരു നടി വിവാഹശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ സിനിമ വിജയിച്ചില്ലെന്നുകരുതി ആ നടിയുടെ സ്വകാര്യ ജീവിതത്തെ പഴി പറയുന്നതില്‍ കാര്യമില്ലെന്നും റാണി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. അതിനോടൊപ്പം വിവാഹശേഷം താന്‍ ആദ്യമായി അഭിനയിച്ച ഹിച്ച്‌കി നേടിയ വിജയം ചൂണ്ടിക്കാട്ടികൊണ്ട് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് നല്ല സിനിമ എത്തിക്കുമ്പോള്‍ അതില്‍ അഭിനയിക്കുന്ന നടിയുടെ വിവാഹം കഴിഞ്ഞതാണോ അവരുടെ പ്രായമെത്രയാണ് തുടങ്ങിയ വിഷയങ്ങളൊന്നും അവര്‍ അന്വേഷിക്കുകയില്ലെന്ന് റാണി പറഞ്ഞു.
‘എന്റെ സ്വകാര്യജീവിതം മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല. എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാനം. എനിക്ക് ഇണങ്ങുമെന്ന് തോന്നുന്നതും പ്രേക്ഷകരുമായി എന്നെ കണക്‌ട് ചെയ്യുമെന്നു തോന്നുന്നതുമായ വേഷങ്ങളും സിനിമകളുമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്’ റാണി മുഖര്‍ജി പറഞ്ഞു.
Post Your Comments