സ്ത്രീകള്‍ക്കാണ് പുരുഷന്മാരെകാളും കൂടുതല്‍ ആയുസെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ ശാരീരിക പരവും ആരോഗ്യപരവുമായ പ്രത്യേകതകളാണ് അവര്‍ക്ക് പുരുഷന്മാരേക്കാള്‍ ദിര്‍ഘായുസ്സ് നല്‍കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ജനനസമയം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാളും അതിജീവന ശേഷി കൂടതലാണ്. അതായത് ജന്മനായുള്ള തകരാര്‍ മൂലം പെണ്‍കുട്ടികള്‍ മരിക്കാനുള്ള സാധ്യത നന്നെ കുറവാണെന്ന് അര്‍ഥം.
അമേരിക്കയിലുള്ള ഡ്യൂക്ക് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് സ്ത്രീകളുടെ ആയുസിന്‌റെ രഹസ്യം പുറത്തു വന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ലിംഗ വ്യത്യാസം, സ്ത്രികളില്‍ മാത്രം കാണപ്പെടുന്ന ഹോര്‍മോണായ ഇസ്ട്രജന്‌റെ സാന്നിധ്യം എന്നിവയാണ് സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി കൂട്ടുന്നത്. ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് വേഗം രോഗവിമുക്തി ലഭിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments