കാബൂള്‍: ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തട്ടിക്കൊണ്ട് പോയി. അഫ്ഗാനിസ്ഥാനിലെ ബാഘ്ലന് പ്രവിശ്യയിലെ ഒരു വൈദ്യുതി നിലയത്തിന്റെ ജോലികള്‍ക്കായി എത്തിയതായിരുന്നു ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍. അ ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന് പൗരനെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്. വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ അജ്ഞാത സംഘം ബസ് തടഞ്ഞു നിര്‍ത്തി എഞ്ചിനീയര്‍മാരെ തട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് ബഘ്ലാന് പോലീസ് വക്താവ് അറിയിച്ചു.
ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതായി കാബൂളിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഡാ അഫ്ഗാനിസ്ഥാന് ബ്രെഷ്ന ഷെര്കത് എന്ന വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ ജോലിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയത്. 150ഓളം എഞ്ചിനീയര്‍മാരും നിരവധി ടെക്നിക്കല്‍ ജീവനക്കാരും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments