Latest NewsInternational

സ്‌ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം

കാബൂൾ ;  സ്‌ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലെ മോസ്‌കില്‍ പ്രവര്‍ത്തിച്ചുവന്ന വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 12-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ എത്തിയവരാണ് മരിച്ചവരില്‍ ഏറെയും. മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോർട്ട്. അതേസമയം സ്ഫോടന വിവരം ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഒന്‍പത് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 25 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റിലേക്കും ജില്ലാ കൗണ്‍സിലുകളിലേക്കും ഒക്ടോബര്‍ 20 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു സ്ഫോടനങ്ങൾ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ സ്ഫോടനങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.

Also read ;ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭയന്ന് പാകിസ്ഥാന്‍ : പ്രതിരോധത്തിന് പുതിയ മാര്‍ഗം തേടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button