തൃശൂര്‍ : കൊലക്കേസ് പ്രതിയായ തടവുകാരന്‍ വിലങ്ങുകൊണ്ടു വാര്‍ഡന്റെ തലയടിച്ചു പൊട്ടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റൊരു വാര്‍ഡന്റെ നെഞ്ചില്‍ ചവിട്ടി. ഇയാളുടെ വാരിയെല്ലിനു പൊട്ടലുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.കരുനാഗപ്പിള്ളി സ്വദേശി സുധീര്‍, ആലപ്പുഴ സ്വദേശി ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്റെ സംഘാംഗമായ കുട്ടി പ്രിന്‍സ് എന്ന തടവുകാരനാണ് ആക്രമണം നടത്തിയത്.
മോഷണക്കേസ് പ്രതി മണികണ്ഠന്‍ എന്ന തടവുകാരനും കുട്ടിപ്രിന്‍സുമായി അടിപിടിയുണ്ടായി. ഇവരെ പിടിച്ചുമാറ്റാന്‍ വിലങ്ങുമായി എത്തിയ സുധീറിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. വിലങ്ങ് പിടിച്ചുവാങ്ങി കുട്ടിപ്രിന്‍സ് സുധീറിന്റെ തലയ്ക്കു നേരെ ആഞ്ഞുവീശി. തലയ്ക്കും മുഖത്തും മുറിവേറ്റ സുധീര്‍ താഴെ വീണു. ഇതുകണ്ട് പിടിച്ചുമാറ്റാനെത്തിയ ശ്യാംകുമാറിന്റെ നെഞ്ചില്‍ ചവിട്ടി. ഇദ്ദേഹത്തിന്റെ വാരിയെല്ലില്‍ നേരിയ പൊട്ടലുണ്ട്.
അപകടകാരികളായ തടവുകാരെ പാര്‍പ്പിക്കുന്ന കണ്ടംഡ് സെല്ലിനു മുന്നില്‍ ഇന്നലെ രാവിലെയാണ് സംഭവം. ജയില്‍ ജീവനക്കാരെ ആക്രമിച്ചതിന്റെ പേരില്‍ ജില്ലാ ജയിലില്‍നിന്നു സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ തടവുകാരനാണ് കുട്ടിപ്രിന്‍സ്
Post Your Comments