Latest NewsNewsGulf

പ്രവാസികള്‍ ആഹ്ലാദത്തില്‍ : ചരിത്രത്തിൽ ആദ്യമായി ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് യുഎയിലെ ഒരു എമിറേറ്റ്

ഫുജൈറ(യുഎഇ) : സർക്കാർ ജീവനക്കാർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും ഒരു മാസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഫുജൈറ സർക്കാർ. സുപ്രീം കൌൺസിൽ മെമ്പറും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ:ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് മറ്റൊരു യു.എ.ഇ എമിറേറ്റ് കൂടി

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിർദേശ പ്രകാരമാണ് ഈ ചരിത്ര തീരുമാനം. സർക്കാർ ജീവനക്കാർ, സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചവർ, സായുധസേനയിലെ ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാകും ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുക. യുഎഇ സ്ഥാപകനായ മരണപ്പെട്ട ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് രാജ്യം ഈ ചരിത്ര തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button