Latest NewsNewsIndiaInternational

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യെമനില്‍ എത്തിയ നിമിഷയ്ക്ക് കാമുകന്‍ നല്‍കിയത് കൊടിയ പീഡനം, ലൈംഗിക വൈകൃതങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: യെമന്‍ സ്വദേശിയുടെ ക്രൂരതയും ശല്യവും സഹിക്കാതായതോടെയാണ് അയാളെ തന്റെ മകള്‍ കൊലപ്പെടുത്തിയതെന്ന് നിമിഷപ്രിയയുടെ അമ്മ. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിച്ചതിന് പിടിയിലായ നിമിഷയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചിരുന്നു. മകള്‍ ബോധപൂര്‍വം ഒരാളെ കൊല്ലുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും അവര്‍ പറഞ്ഞു.

ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് നിമിഷ ടോമിയെ വിവാഹം ചെയ്യുന്നത്. 2011 ജൂണ്‍ 12നായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തി. വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭര്‍ത്താവും നാട്ടില്‍ വന്നപ്പോള്‍ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട യെമന്‍ യുവാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ യെമന്‍ യുവാവും നിമിഷയും തമ്മിലുള്ള ബന്ധം വഴിവിട്ടതോടെ ഭര്‍ത്താവ് അകന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നിമിഷ യെമനിലേക്ക് പോയി.

also read: യെമനില്‍ വധശിക്ഷ, നിമിഷങ്ങള്‍ എണ്ണി കഴിയുന്ന നിമിഷയ്ക്കായി വിദേശകാര്യമന്ത്രാലയം ഇടപെടുന്നു

ഇതോട് വീടും നാടുമായി അകന്ന നിമിഷ പിന്നീട് കൊലപാതക കുറ്റത്തിന് വാര്‍ത്തകളില്‍ നിറയുകയായിരുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തില്‍ വ്യക്തമാക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലില്‍ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതില്‍ ഇടപെട്ടതും ശിക്ഷാ ഇളവിനോ മോചനത്തിനോ സാധ്യത തേടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു നീങ്ങുന്നതും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button