KeralaLatest NewsNewsIndia

മെഡിക്കല്‍ പ്രവേശനം; നീറ്റ് പരീക്ഷ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യത്ത് 150 കേന്ദ്രങ്ങളിലായി 13.36 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്.

ALSO READ:ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഈ ദിവസം

കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍. രാ​വി​ലെ 10​ മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യാ​ണ്​ പ​രീ​ക്ഷ. 9.30ന​കം പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ ഹാ​ളി​ല്‍ ക​യ​റ​ണം. രാ​വി​ലെ 7.30 മു​ത​ല്‍ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങും. 9.30ന്​ ​ശേ​ഷം എ​ത്തു​ന്ന​വ​രെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ല. നീ​റ്റ്​ ഫ​ലം ജൂ​ണ്‍ അ​ഞ്ചി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button