കോഴിക്കോട്: മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ, സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയുടെ സഹോദരനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ജോലി വാഗ്ദാനം നൽകി സതീശൻ പണം തട്ടിയതായി മൂന്ന് പേർ കൂടി കസബ പോലീസില്‍ പരാതി നല്കി. ആശ്രിത നിയമനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന ഫറോക്ക് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീശനെ പോലീസ് അറസ്റ്റ് ചെയ്തത്.
also read:പി. സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ട് യുവാക്കളില്‍നിന്നു പി.സതീശന് പണം തട്ടിയെടുത്തു. ഇയാൾക്കെതിരെ വേറെയും പരാതിയുണ്ട്. നല്കിയ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായ ശേഷമാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്. പാർട്ടി ഫണ്ടിലേക്കും പണം നൽകാമെന്ന് പറഞ്ഞായിരുന്നു സതീശൻ തട്ടിപ്പ് നടത്തിയത്.
Post Your Comments