Latest NewsKeralaNewsIndia

മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പ​രാ​തി​യു​മാ​യി കൂടുതൽ പേർ രംഗത്ത്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാമ്പത്തിക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ, സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ മു​ന്‍ സെ​ക്ര​ട്ട​റി പി.​ശ​ശി​യു​ടെ സ​ഹോ​ദ​ര​നെ​തി​രെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ജോലി വാഗ്ദാനം നൽകി സതീശൻ പണം തട്ടിയതായി മൂന്ന് പേർ കൂടി ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സതീശനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

also read:പി. സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍​നി​ന്നു പി.​സ​തീ​ശ​ന്‍ പ​ണം ത​ട്ടി​യെ​ടു​ത്തു. ഇയാൾക്കെതിരെ വേ​റെ​യും പ​രാ​തി​യു​ണ്ട്. ന​ല്‍​കി​യ പ​ണം തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ ശേ​ഷ​മാ​ണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്. പാർട്ടി ഫണ്ടിലേക്കും പണം നൽകാമെന്ന് പറഞ്ഞായിരുന്നു സതീശൻ തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button