മധ്യപ്രദേശ്: മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കത്വ ഉന്നാവോ സംഭവങ്ങൾ കൊണ്ടൊന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. കാശ്മീരിൽ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അതേ പ്രായമുള്ള കുട്ടിയെയാണ് മധ്യപ്രദേശിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഡിന്‍ഡോരിയിലാണ് സംഭവം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ:പതിനൊന്നുകാരിയെ പീഡിപ്പിച്ച് മദ്രസയില്‍ തടങ്കലില്‍ വച്ചു
12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്ക് വധശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമ ഭേദഗതി വരുത്തിയിരുന്നു. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ. ഈ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഒപ്പുവെച്ചിരുന്നു. മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ഓർഡിനൻസ് 2012 ഡിസംബറിലെ നിർഭയ കേസിനു ശേഷം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു.
Post Your Comments