തൃശൂർ: ഇരുപതുകാരിയായ മകൾ ഗ്രീഷ്മയുടെ കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് തൃശൂർ താലോർ സ്വദേശി കണ്ണനും ഭാര്യ ഗീതയും ബറോഡയിൽ നിന്നും മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ എത്തിയത്. ഗ്രീഷ്മയുടെ അസുഖം അപ്രന്റീസ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകിയപ്പോഴുള്ള പാർശ്വ ഫലം കൊണ്ട് സംഭവിച്ചതാകാമെന്നും ലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിച്ചേക്കാവുന്ന സൈഡ് എഫ്ഫക്റ്റ് ആണിതെന്നുമായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം.
also read:അവയവദാനം ;പുതിയ നിർദ്ദേശവുമായി ഹൈക്കോടതി
മകളെ രക്ഷിക്കാനായി തന്റെ കരൾ നൽകാമെന്ന് സ്നേഹനിധിയായ അച്ഛൻ തീരുമാനിച്ചു. എന്നാൽ കരൾ മാറ്റി വയ്ക്കേണ്ട അവസ്ഥയിൽ നിന്നും ബ്രെയിൻ ഡാമേജൂം സംഭവിച്ചതോടെ അച്ഛന്റെ കരളിന് കാത്ത് നിൽക്കാതെ ഗ്രീഷ്മ യാത്രയായി. അപരിചിതമായ നഗരത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആ മാതാപിതാക്കൾ പകച്ചു നിന്നു.
മകൾ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന സത്യം മനസിലാക്കിയ മാതാപിതാക്കൾ ഒരു ഉറച്ച തീരുമാനം എടുത്തു. ഗ്രീഷ്മയുടെ പ്രധാന അവയവങ്ങളായ ഹാർട്ടും കിഡ്നികളും കണ്ണുകളെല്ലാം ദാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ആശുപത്രി അധികൃതർക്ക് സമ്മതപത്രം ഒപ്പിട്ടു നൽകുകയും ചെയ്‌തു. മകളുടെ ജീവൻ മറ്റൊരാളിലൂടെ ജീവിക്കുമെന്ന സമാധാനത്തിലാണ് മാതാപിതാക്കൾ. ഗ്രീഷ്മയുടെ മൃതശരീരം പോസ്റ്റ് മാർട്ടത്തിനു ശേഷം ബറോഡയിലേക്ക് കൊണ്ടുപോയി.എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഗ്രീഷ്മ . ശവസംസ്കാരം നാളെ ബറോഡയിൽ നടക്കും.
Post Your Comments