ദുബായ്: ദുബായില്‍ നിയമക്കുരുക്കില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. നിയമപരമായ പ്രശ്‌നങ്ങളില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായം നല്‍കാനുള്ള തിരുമാനമാണ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തത്. ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കാന്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നടപടികള്‍ സംബന്ധിച്ച ചെലവുകള്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ഈടാക്കാണ് തീരുമാനം. ഇതോടെ ദുബായിലെ ഇന്ത്യക്കാര്‍ നിയമ നടപടികളില്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കാണ് അവസാനമാകുന്നത്.
നടപടികളിലെ കാലതാമസം, രേഖകള്‍ തയാറാക്കുന്നതിലെ പ്രശ്‌നങ്ങള്‍, അറബി ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ ദുബായിലെ തൊഴിലാളികള്‍ നേരിട്ടു വന്ന പ്രശ്‌നങ്ങളായിരുന്നു. നിയമ നടപടികളില്‍ ഇന്ത്യക്കാര്‍ക്ക് തുണയായി പ്രത്യേകം അഭിഭാഷകരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള നടപടികളും തുടരുകയാണ്. ദുബായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ www.cgidubai.org എന്ന വെബ്‌സൈറ്റില്‍ നടപടികളെ പറ്റിയും സിജിഐയ്ക്കു മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌റെ വിശദ വിവരങ്ങളും ലഭിക്കും.
Post Your Comments