കൊച്ചി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റെഡ്‌ക്രോസ് അവാര്‍ഡിന് അശ്വതി ജ്വാല അര്‍ഹയായി. സാമൂഹ്യസേവ ജീവകാരുണ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അശ്വതി ജ്വാലക്ക് കിട്ടുന്ന ഈ അംഗീകാരം ഇപ്പോഴുള്ള വിവാദങ്ങൾക്ക് ഒരു മറുപടി കൂടിയെണെന്നാണ് വിലയിരുത്തൽ. വിദേശ വനിതയുടെ കൊലപാതകത്തെ തുടർന്ന് അശ്വതിയുടെ വിവാദ പ്രസ്താവന ചർച്ചയായിരുന്നു.
തുടർന്ന് കോവളം സ്വദേശി അശ്വതിയുടെ സാമ്പത്തിക ഇടപാടിൽ സംശയം പ്രകടിപ്പിച്ചു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമായിരുന്നു നടന്നത്. എന്നാൽ പരാതി വ്യാജമാണെന്ന നിഗമനത്തിൽ പോലീസെത്തിയതോടെ അന്വേഷണത്തിൽ നിന്ന് പോലീസ് പിന്മാറുന്നതായാണ് വിവരങ്ങൾ. റെഡ്‌ക്രോസ് ദിനാചരത്തിന്റെ ഭാഗമായി എട്ടിന് എല്ലാജില്ലകളിലും താലൂക്കുകളിലും വിപുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തും.
പാലിയേറ്റീവ് കെയര്‍ സെന്റര്‍, ആശുപത്രികള്‍, ആദിവാസി, തീരദേശ മേഖലകള്‍, വൃദ്ധ മാതൃ സദനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ അഞ്ചുലക്ഷം വൃക്ഷതൈകള്‍ നടാന്‍ തീരുമാനിച്ചിട്ടുണ്ട്. റെഡ്‌ക്രോസ് ദിനത്തില്‍ ഇതിന്റെ ഉദ്ഘാടനവും നടക്കുമെന്നും റെഡ് ക്രോസ് വൃത്തങ്ങൾ അറിയിച്ചു..
Post Your Comments