Latest NewsNewsIndia

ഭീകരരെ വിറപ്പിച്ച് ഇന്ത്യ, ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ സൈന്യം കാലപുരിക്ക് അയച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായ സദ്ദാം പാഡര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സൈന്യം വധിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. മുഹമ്മദ് റാഫിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് റാഫിയുടെ കുടുംബം സ്ഥലത്തെത്തി കീഴടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇയാള്‍ കൂട്ടാക്കാതെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് സൈന്യം പ്രത്യാക്രമണത്തിലൂടെ ഇയാളെ വധിച്ചത്.

also read: നായ്ക്കളെന്ന് വിളിച്ച് വെല്ലുവിളി നടത്തിയ ഭീകരനെ 24 മണിക്കൂറിനുള്ളില്‍ പരലോകത്തെത്തിച്ച് ഇന്ത്യന്‍ സൈന്യം

ബിലാല്‍ , ആദില്‍ മാലിക്ക് , തൗഫീല്‍ ഷേഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരര്‍. ഭീകരര്‍ക്ക് മറയായി വിഘടന വാദികള്‍ നടത്തിയ ശക്തമായ കല്ലേറ് മറികടന്നാണ് സദ്ദാം പാഡറിനെയും കൂട്ടാളികളെയും സൈന്യം വധിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button