KeralaLatest NewsNews

കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് കൂടി : കരിപ്പൂർ വഴിയുള്ള കടത്ത് അഞ്ചിരട്ടി കൂടി മാഫിയകളുടെ പ്രവർത്തനം ഇങ്ങനെ

കോഴിക്കോട്: കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് കൂടുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണം കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അഞ്ചിരട്ടിയില്‍ അധികം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട്. യു.എ.ഇ, ഖത്തറില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സ്വര്‍ണ്ണം കേരളത്തിലേക്ക് ഒഴുകുന്നത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നത് അഞ്ചിരട്ടിയാണ് കൂടിയത്.

20 ലക്ഷം രുപ വരെ മതിപ്പുള്ള സ്വര്‍ണ്ണം പിടിച്ചെടുത്താല്‍ അറസ്റ്റുണ്ടാവില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എളുപ്പത്തില്‍ ഈരിപ്പോരാവുന്ന വകുപ്പുകളാണ് നിലവിലുള്ളത്. പിടിക്കപ്പെട്ടാല്‍ മിക്ക കേസുകളിലും നികുതിയടച്ച്‌ സ്വര്‍ണ്ണം തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണമായി മാറുന്നത്.

വിപണിയില്‍ 22 കോടിയില്‍ അധികം രൂപ വില വരുന്ന സ്വർണ്ണമാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത്. മുന്‍ സാമ്പത്തിക വര്‍ഷം വെറും 13.34 കിലോഗ്രാം മാത്രം പിടികൂടിയതില്‍ നിന്നാണ് അഞ്ചിരട്ടിയില്‍ അധികമായുള്ള ഈ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സ്വര്‍ണം പിടിച്ചത് കൊച്ചി വിമാനത്താവളത്തിലാണെന്നതും ശ്രദ്ധേയമാണ്. 86.95 കിലോഗ്രം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 14.72 കിലോഗ്രാം സ്വര്‍ണ്ണവും പിടികൂടി. രണ്ടിടത്തും ഇരട്ടയിലധികം വര്‍ധനയാണ് ഉണ്ടായത്. കോഴിക്കോട്ടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ സ്വര്‍ണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. കേരളത്തിന് പുറത്തെ സ്വര്‍ണക്കടത്തിലും വടക്കന്‍ ജില്ലകളുടെ ബന്ധമുണ്ട്. ഡി.ആര്‍.ഐ ഏറ്റവുമധികം സ്വര്‍ണം പിടിച്ചതും കോഴിക്കോട് മേഖലയില്‍ നിന്നാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button