KeralaLatest NewsNewsIndia

നാട്ടുകാരുടെ ഉറക്കംകെടുത്തിയ ബ്ലാക്ക്‌ മാന്‍ പിടിയില്‍

കണ്ണൂര്‍: മാസങ്ങളായി കണ്ണൂരുകാരുടെ ഉറക്കംകെടുത്തിയ ബ്ലാക്ക്‌ മാന്‍ ഒടുവിൽ പിടിയിലായി. ആമയെ പിടിക്കാന്‍ എന്ന വ്യാജേനയാണ്‌ ഇയാള്‍ സന്ധ്യാസമയങ്ങളില്‍ വീടുകളുടെ പരിസരത്ത്‌ എത്തുന്നത്‌. വീടുകളിലെ സാഹചര്യങ്ങള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിയോടെ മോഷണം നടത്തുകയാണെന്ന്‌ രീതി. ഫെബ്രുവരി 22ന്‌ എടക്കാട്‌ കുറ്റിക്കകത്തെ ഉഷയുടെ വീട്ടില്‍ നിന്ന്‌ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണവും ആഡൂര്‍ പാലത്തിനടുത്തെ സലീനയുടെ വീട്ടില്‍ നിന്ന്‌ മാര്‍ച്ച്‌ 25ന്‌ മൂന്നരപവന്‍ സ്വര്‍ണവും ഇയാള്‍ മോഷ്‌ടിച്ചിരുന്നു. ബ്ലാക്ക്‌മാനെന്ന് അറിയപ്പെടുന്ന തഞ്ചാവൂര്‍ സ്വദേശി രാജപ്പന്‍(33) നെ
കണ്ണൂര്‍ ടൗണ്‍ പോലീസാണ് പിടികൂടിയത്.

also read:നഗരത്തിലെ പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടെയും നഗ്നഫോട്ടോ : പ്രതിയെ തേടി പൊലീസ്

എടക്കാട്‌ പോലീസ്‌ സ്‌റ്റേഷനിലും വയനാട്‌ മീനങ്ങാടി പോലിസ്‌ സ്‌റ്റേഷനിലും രണ്ടു വീതവും കൊയിലാണ്ടി സ്‌റ്റേഷനില്‍ നാലും കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ജില്ലയില്‍ നിരവധി സ്‌റ്റേഷനുകളിലെ മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന്‌ പോലിസ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button